ചേര്‍ത്തല: ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മധ്യവയസ്കന് അറസ്റ്റില്‍. പോക്സോ ചുമത്തിയാണ് അറസ്റ്റ്. ചേര്‍ത്തല തെക്ക് പഞ്ചായത്ത് 18ാം വാര്‍ഡില്‍ അറക്കല്‍ വീട്ടില്‍ ലിയോണ്‍(കൊച്ചുമോന്-59) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 23നായിരുന്നു പീഡനശ്രമം നടന്നത്. സഹോദരിയുടെ വീട്ടില്‍ വെച്ച് പ്രതി തന്റെ ബന്ധുവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.