കൊല്ലം: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ വിസ്മയയുടെ ചിത്രം കവര്‍ ചിത്രമാക്കിയ മനോരമ ആഴ്ചപ്പതിപ്പിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ.’അരുത്, മോഡല്‍ ആക്കരുത്, കച്ചവടം ആക്കരുതേ’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ ഉയരുന്നത്.
‘ഈ വിസ്മയങ്ങള്‍ ഇനിയും അരുതേ’ എന്ന തലക്കെട്ടോട് കൂടിയാണ് ഇത്തവണത്തെ മനോരമ ആഴ്ചപ്പതിപ്പ് ഇറങ്ങുന്നത്. കവര്‍ ഗേളായി സര്‍വാഭരണഭൂഷിതയായി നിറഞ്ഞ് ചിരിക്കുന്ന വിസ്മയയുടെ ചിത്രമാണുള്ളത്. ഒപ്പം, ചെറിയ കോളത്തില്‍ സമാന സാഹചര്യത്തില്‍ ആത്മത്യ ചെയ്ത അര്‍ച്ചന, ധന്യ, പ്രിയങ്ക, ശാരി, ഉത്ര എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയരുന്നത്. ‘ഷെയിം ഓണ്‍ യു മനോരമ’ എന്ന ഹാഷ്ടാഗോടു കൂടെയാണ് പലരും ചിത്രം പങ്കുവെയ്ക്കുന്നത്. ‘സൗന്ദര്യം’ ഇല്ലാത്ത ഒരു വിസ്മയ അല്ലായിരുന്നു മരിച്ചതെങ്കില്‍ ഇങ്ങനെ കവര്‍ pic ആക്കുമായിരുന്നോ. മനോരമ മലയാളിയുടെ മനോനിലയെ വിറ്റു കാശാക്കുന്നു. മനോരമയില്‍ നിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിക്കണോ?’ എന്നാണു കവര്‍ ചിത്രം ഷെയര്‍ ചെയ്ത മനോരമ ഇ വീക്കിലിയുടെ ഫേസ്ബുക്ക് പോസ്റ്റിനു താഴെയുള്ള കമന്റുകള്‍.
‘അരുത്, മോഡല്‍ ആക്കരുത്, കച്ചവടം ആക്കരുത്. അറിഞ്ഞിരുന്നില്ല, ആത്മത്യയും വിസ്മയങ്ങളുടെ പട്ടികയില്‍ ഉണ്ടായിരുന്നെന്ന്. അതുകൊണ്ട് ഓര്‍മിപ്പിക്കുന്നു, അരുതേ… ഊളത്തരങ്ങള്‍ ഇനിയും എഴുതി വെയ്ക്കരുതേ. ഷെയിം ഓണ്‍ യു മനോരമ’, ഇങ്ങനെയാണ് ഇന്‍സ്റ്റാഗ്രാമില്‍ നിറയുന്ന കമന്റുകള്‍.