മാവേലിക്കര: ഓട്ടോയില്‍ സഞ്ചരിക്കവെ തെറിച്ചു വീണ് അമ്പത്തിനാലുകാരന് ദാരുണാന്ത്യം. ചെങ്ങന്നൂര്‍ ളാഹശേരില്‍ വലിയപറമ്പില്‍ രാജേന്ദ്രന് ആണ് മരിച്ചത്. ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. മാവേലിക്കര കരയംവട്ടം ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ആയിരംതെങ്ങില്‍ മത്സ്യം വാങ്ങാനായി പോയ ശേഷം ചെങ്ങന്നൂരിലെ വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു രാജേന്ദ്രന് ഓട്ടോയില്‍ നിന്നും തെറിച്ചുവീണത്.
ഓട്ടോയുടെ പിന് സീറ്റില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ തെറിച്ചു റോഡിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല.