ഉദിനൂർ: കാസർകോട് ഉദിനൂർ ഗവ. ഹയർസെക്കന്ററി സ്കൂൾ ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചുലക്ഷം രൂപ നൽകി. ഒപ്പം സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, പിടിഎ എന്നിവയുടെ സഹകരണത്തോടെ ഓൺലൈൻ പഠനസൗകര്യമില്ലാത്തവർക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.
ഡിജിറ്റൽ പഠനോപകരണങ്ങൾ എം രാജഗോപാലൻ എംഎൽഎ വിതരണം ചെയ്തു. പിടിഎ പ്രസിഡന്റ് രമേശൻ കിഴക്കൂൽ അധ്യക്ഷനായി. പ്രിൻസിപ്പൽ ഇൻ ചാർജ് രമേശൻ മുണ്ടവളപ്പിൽ, ചന്തേര എഎസ്ഐ ടി തമ്പാൻ, കെ ആനന്ദകൃഷ്ണൻ, പി ഭാസ്കരൻ, വിവി മധുസൂദനൻ, ഒപി ബാബു, മദർ പിടിഎ പ്രസിഡൻറ് പി ഷജിന, സ്റ്റാഫ് സെക്രട്ടറി സത്യൻ മാടക്കാൽ എന്നിവർ സംസാരിച്ചു.
ഉദിനൂർ സെൻട്രൽ എയുപി സ്കൂളിൽ 26 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സ്കൂളിൽ ആരംഭിച്ച ഡിവൈസ് ബാങ്ക് കൈമാറി. ഓൺലൈൻ പഠനസാമഗ്രികളില്ലാത്ത കുട്ടികൾക്കാണ് അത്താണിയായത്. മാനേജ്മെന്റ് കമ്മിറ്റി, പൂർവ അധ്യാപകർ, വിദ്യാർത്ഥികൾ, സന്നദ്ധസംഘടനകൾ എന്നിവയുടെ സഹായത്തിലാണ് പദ്ധതി നടപ്പാക്കിയത്.
എം രാജഗോപാലൻ എംഎൽഎ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രഥമാധ്യാപിക പി കൈരളി, സ്കൂൾ മാനേജർ എംവി കുഞ്ഞിക്കോരൻ, ഉദിനൂർ എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് കെഎൻ വാസുദേവൻ നായർ, സെക്രട്ടറി ദാമു കാര്യത്ത്, പിടിഎ പ്രസിഡന്റ് മധു കൂവക്കണ്ടത്തിൽ, മദർ പിടിഎ പ്രസിഡന്റ് ഉഷാ കൃഷ്ണൻ എന്നിവർ സംസാരിച്ചു.