കോഴിക്കോട്; വാഹനാപകടത്തില്‍ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് അപകടം. ബലേറോ ജീപ്പും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ജീപ്പ് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. കാറിലുണ്ടായിരുന്ന അഞ്ച് പുരുഷന്മാരാണ് മരിച്ചത്.
പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളാണ് സാഹിര്‍, ഷാഹിര്‍ , നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് വെച്ച് ഇന്ന് പുലര്‍ച്ചെ 4.45 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
സംഭവ സ്ഥലത്ത് വെച്ച് ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു. മൃതദേഹങ്ങള്‍ റോഡില്‍ ചിതറി കിടക്കുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സുമെത്തി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അപകടത്തില്‍ വാഹനങ്ങള്‍ പൂര്‍ണമായും തകര്‍ന്നു.