കോട്ടയം: കോട്ടയം മണിമലയില്‍ വധശ്രമക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐയെ വധിക്കാന്‍ ശ്രമിച്ച് പ്രതിയുടെ പിതാവ്. ആക്രമണത്തില്‍ എസ്ഐ വിദ്യാധരനാണ് തലയ്ക്ക് വെട്ടേറ്റു.ഗുരുതരമായി പരുക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഒരു യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ അജിത്തിനെ പിടികൂടാന്‍ രാവിലെ എസ്ഐയും സംഘവും വീട്ടിലെത്തിയപ്പോഴാണ് സംഭവം. പ്രതിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നതിനിടെ പിതാവ് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.
അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ എസ്ഐ വിദ്യാധരന്റെ ചികിത്സ പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വി.എന്‍.വാസവന് അറിയിച്ചു.