കോഴിക്കോട്: നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞുവീണ് മണ്ണിനടിയില്‍പ്പെട്ട് അമ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം. കായക്കോടി സ്വദേശി മയങ്ങിയില്‍ കുഞ്ഞമ്മദ് ആണ് അപകടത്തില്‍ മരിച്ചത്. എടച്ചേരി പുതിയങ്ങാടി മുതിരക്കാട്ട് അമ്മദിന്റെ വീട്ടുപറമ്പിലാണ് ദുരന്തമുണ്ടായത്.
വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുമ്പോള്‍ മേല്‍ഭാഗം ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരാളെ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി. എന്നാല്‍ കുഞ്ഞമ്മദിനെ രക്ഷിക്കാനായില്ല.
എസ്ക്കവേറ്റര്‍ ഉപയോഗിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനിടയിലാണ് കുഞ്ഞമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്. മരിച്ച കുഞ്ഞമ്മദ് നേരത്തെ കര്‍ണാടകയിലെ ഹുബ്ലിയില്‍ ഹോട്ടല്‍ വ്യാപാരിയായിരുന്നു. ഭാര്യ: ആസ്യ, മക്കള്‍: അസ്മര്‍, അര്‍ഷാദ്, ഷബാന ആസ്മി, നഹ്റ, മിന്‍ഹ ഫാത്തിമ സഹോദരങ്ങള്‍: ഖദീജ , സഫിയ , നൗഷാദ് , നൗഫല്‍ , സക്കീന.