കോട്ടയം: സുമനസ്സുകളുടെ സഹായം തേടുകയാണ് ഗോകുല്‍ എന്ന ചെറുപ്പക്കാരന്. വൃക്ക രോഗത്തിന്റെ ചികിത്സയാല്‍ കഴിയുന്നതിനിടെ കൊവിഡ് കൂടി ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാണ് ഈ 29 കാരന്. ചികിത്സ ചെലവിനായി വലിയ തുകയാണ് ദിനവും ഗോകുലിന്റെ കുടുംബത്തിന് കണ്ടെത്തേണ്ടി വരുന്നത്.
പങ്ങട മുണ്ട്യക്കല് ആര് ഗോകുല്‍ ഇപ്പോള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണ്. 2013ല്‍ കിഡ്നി രോഗത്തെ തുടര്‍ന്ന് ഗോകുലിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് പഠനം പൂര്‍ത്തിയാക്കി പുറ്റടിയില്‍ സ്വകാര്യ കോളജില്‍ ലൈബ്രറിയന്‍ ആയി ജോലി ചെയ്യുകയായിരുന്നു.
എന്നാല്‍ 2020ല്‍ വീണ്ടും വൃക്ക രോഗം ഗോകുലിനെ പിടികൂടി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ചികിത്സ നടക്കുന്നതിനിടെയാണ് ഇരട്ടി പ്രഹരമായി കൊവിഡ് ബാധിക്കുന്നത്. ഇതോടെ നില കൂടുതല്‍ ഗുരുതരമായി. ശ്വാസകോശത്തെയും രോഗം ബാധിച്ചു.
വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നതോടെ ചികിത്സ ചെലവിനായി വലിയ തുകയാണ് ദിനവും ഗോകുലിന്റെ കുടുംബത്തിന് കണ്ടെത്തേണ്ടി വരുന്നത്. ഭാര്യയും സഹോദരന് രാഹുലും അമ്മയും അടങ്ങുന്നതാണ് ഗോകുലിന്റെ കുടുംബം. രണ്ടാഴ്ച മുമ്പായിരുന്നു ഗോകുലിന്റെ ഭാര്യ തങ്ങളുടെ കുഞ്ഞിന് ജന്മം നല്‍കിയത്.
എന്നാല്തന്റെ കുഞ്ഞിനെ ഒരു നോക്ക് കാണാന്‍ പോലും ഗോകുലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളും സുമനസ്സുകളും ചേര്‍ന്നുള്ള ചികിത്സാ ചെലവിനുള്ള തുക കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്. ഗോകുലിന്റെ അതിജീവനത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
സഹായിക്കാന്‍ താല്പര്യമുള്ളവര് ബന്ധപ്പെടേണ്ടത് ; രാഹുലിന്റെ സഹോദരന്റെ ഫോണ്‍ നമ്പര്‍ – 9961617742