തൃശൂര്‍; തൊട്ടടുത്ത മുറിയില്‍ ഭാര്യ മരിച്ചതറിയാതെ ഭര്‍ത്താവ് വീട്ടില്‍ കഴിഞ്ഞത് മൂന്ന് ദിവസം. തൃശ്ശൂരിലാണ് സംഭവം. മനക്കോടിയിലെ വീട്ടില്‍ 65 കാരിയായ സരോജിനിയാണ് മരിച്ചത്. സരോജിനിയുടെ മൃതദേഹം വീട്ടില്‍ പുഴുവരിച്ച നിലയില്‍ നാട്ടുകാരനാണ് കണ്ടത്.
കഴിഞ്ഞ ദിവസമാണ് സംഭവം. മാനസിക ബുദ്ധിമുട്ടുകളുള്ളയാണ് സരോജിനിയുടെ ഭര്‍ത്താവ് രാമകൃഷ്ണന്. ഭാര്യ സുഖമില്ലാതെ കിടക്കുന്നുറങ്ങുകയാണെന്നായിരുന്നു രാമകൃഷ്ണന് വിചാരിച്ചിരുന്നത്. മൂന്ന് ദിവസം ഭക്ഷണമില്ലാതെ ഇരുന്നിട്ടും പുറത്തിറങ്ങി സഹായം ചോദിക്കാന്‍ പോലും രാമകൃഷ്ണന് തയാറായില്ല.
അവസാനം കോവിഡ് വാക്സിന്റെ വിവരം പറയാന്‍ ആശ പ്രവര്‍ത്തകയുടെ ഭര്‍ത്താവ് വന്നതോടെയാണ് മരണവിവരം പുറംലോകം അറിയുന്നത്. ഭാര്യയ്ക്ക് അസുഖമാണെന്നും അടുത്ത മുറിയിലുണ്ടെന്നും രാമകൃഷ്ണന് പറഞ്ഞതോടെ വാര്‍ഡ് അംഗം ഹരിദാസ് ബാബു എത്തി ജനല്‍ തുറന്നു നോക്കിയപ്പോഴാണ് സരോജിനിയുടെ മൃതദേഹം കട്ടിലില്‍ കണ്ടത്.
വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഏക മകന് ദിനേശന് കഴിഞ്ഞ തിങ്കളാഴ്ച കോളങ്ങാട്ടുകരയില്‍ ജോലിക്കു പോയതായിരുന്നു. ഹരിദാസ് ഉടന്‍ തന്നെ വിവരം പോലീസിനെയും നാട്ടുകാരെയും അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. സരോജിനിയുടെ മരണം നടന്നിട്ടു ദിവസങ്ങളായെന്നു പൊലീസ് പറയുന്നു.