പാലക്കാട്: ആരോഗ്യമന്ത്രിക്ക് കത്തെഴുതി നാലാംക്ലാസ്സുകാരി. കുട്ടികള്‍ക്കു വാക്സീന് നല്കുമ്പോള് തങ്ങളെപ്പോലെ ആരോഗ്യപ്രവര്‍ത്തകരുടെയും പൊലീസുകാരുടെയും മക്കള്‍ക്കും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു നാലാംക്ലാസ്സുകാരി അനുശ്രേയയുടെ കത്ത്.
‘ഡിയര്‍ വീണ ജോര്‍ജ് മിനിസ്റ്ററാന്റി’ എന്ന സംബോധനയോടെയാണ് അനുശ്രേയയുടെ കത്ത്. രണ്ടുവട്ടം കോവിഡിനെ നേരിട്ട ചേച്ചി എട്ടാം ക്ലാസുകാരി അഭിശ്രേയയുടെയും ഒരിക്കല്‍ കോവിഡ് ബാധിച്ച തന്റെയും അനുഭവം അനുശ്രേയ കത്തില്‍ പങ്കുവയ്ക്കുന്നു.
മാതാപിതാക്കള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ചേച്ചിയുടെ സഹായത്തോടെയാണു താന്‍ കത്തു തയാറാക്കിയിരിക്കുന്നത് എന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. വ്യാകരണപ്പിശകുകള്‍ ക്ഷമിക്കണമെന്ന അഭ്യര്‍ഥനയോടെയാണു അനുശ്രേയയുടെ കത്ത് അവസാനിപ്പിക്കുന്നത്.
ഇന്ത്യയില്‍ കുട്ടികള്‍ക്കു വാക്സീന് വിതരണം തുടങ്ങിയില്ലെങ്കിലും ഭാവിയില്‍ അനുകൂല പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനുശ്രേയ.പാലക്കാട് കൊട്ടേക്കാട് വടക്കേത്തറ ‘വരുണ’യിലെ നഴ്സ് ദമ്പതികളായ മനോജിന്റെയും രജിതയുടെയും ഇളയ മകളാണ് അനുശ്രേയ.