തിരുവനന്തപുരം: ക്യാന്‍സറിനെതിരെ പൊരുതാന്‍ ലോകത്തിന് തന്നെ പ്രചോദനമായി മാറിയ ധീര പോരാളി നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.
അവസാന ദിവസങ്ങളില്‍ അര്‍ബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. ‘അതിജീവനം’ കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശി നന്ദു മഹാദേവ (27) അന്തരിച്ചു.
രോഗത്തെ ചിരിയോടെ നേരിട്ട് ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് പറഞ്ഞ് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നയാളായിരുന്നു നന്ദു. സമൂഹമാധ്യമങ്ങളിലെ അര്‍ബുദ അതിജീവന സന്ദേശങ്ങളിലൂടെ പ്രശസ്തനായിരുന്നു നന്ദു.