ശ്രീകണ്ഠപുരം: കൊവിഡ് രോഗികള്‍ക്കായി സ്വന്തം വീട് നല്കി മാതൃകയായി പോലീസ് ഓഫീസര്‍. കാസര്‍കോട് ഡിവൈഎസ്പിയും ചെങ്ങളായി പെരിങ്കോന്ന് സ്വദേശിയുമായ പിപി സദാനന്ദനാണ് തന്റെ പെരിങ്കോന്നിലെ വീട് കൊവിഡ് സ്ഥിരീകരിച്ചവര്‍ക്കായി വിട്ടുനല്‍കിയത്.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് ഡൊമിസിലറി കെയര്‍ സെന്റര്‍ ഒരുക്കുന്ന വിവരമറിഞ്ഞതോടെയാണ് വീട് വിട്ടുനല്‍കാന്‍ താല്പര്യമറിയിച്ചത്. പിപി സദാനന്ദന്റെ താല്പര്യ പ്രകാരം ബന്ധുവായ പി.പി. ശ്യംകുമാര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനന് താക്കോല്‍ കൈമാറി.