ഇരിട്ടി: കൊവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുകയും ചോദ്യം ചെയ്ത എസ്ഐയോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്ത സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറസ്റ്റില്‍. പോലീസ് ഉദ്യോഗസ്ഥനോട് കയര്‍ത്തതിന് പുറമെ, ഉടമ വെല്ലുവിളിയും നടത്തിയിരുന്നു. പിന്നാലെയാണ് സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിച്ച ശേഷം ഉടമയെ പോലീസ് അറസ്റ്റ് ചെയ്തത്.
മാടത്തിലെ സെവന് ഡേയ്സ് സുപ്പര്‍ മാര്‍ക്കറ്റാണ് അടപ്പിച്ചത്. ലോക്ക് ഡൗണില്‍ ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാമെങ്കിലും ഹോം ഡെലിവറി മാത്രമാണ് അനുവദിച്ചിരുന്നത്. എന്നാല്‍, സെവന് ഡേയ്സ് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ കഴിഞ്ഞ ദിവസം ആളുകളെ കയറ്റി കച്ചവടം നടത്തിയതിന് പോലീസ് പിഴ ഈടാക്കിയിരുന്നു. ശേഷം, കഴിഞ്ഞ ദിവസം എസ്ഐ കെ മോഹനന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയപ്പോഴാണ് സമാന രീതിയില്‍ വീണ്ടും ലോക്ഡൗണ്‍ ലംഘനം നടത്തിയത്.
പിന്നാലെ സൂപ്പര്‍ മാര്‍ക്കറ്റ് അടപ്പിക്കുകയും ഉടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഉടമയ്ക്കെതിരെ പകര്‍ച്ച വ്യാധി വ്യാപന നിരോധന നിയമ പ്രകാരം കേസ് എടുത്തു. 3000 രൂപ പിഴ അടപ്പിച്ചു പിന്നീട് ജാമ്യത്തില്‍ വിട്ടയ്ക്കുകയും ചെയ്തു. ഇന്നലെ കട തുറക്കാന്‍ അനുവദിച്ചില്ല.