കോഴിക്കോട്: ജെസിബിയുടെ ടയര്‍ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ നാല് വയസുകാരന് മരിച്ചു. കോഴിക്കോട് ജില്ലയിലെ മുക്കം ചെറുവാടി കണ്ടാംപറമ്പില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന് നാഫി അബ്ദുല്ല ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ജെസിബി ഡ്രൈവറാണ് അബ്ദുല്‍ മജീദ്. വീടിന്റെ വശത്ത് മരത്തോട് അബ്ദുല്‍ മജീജ് ചാരി വച്ചിരുന്ന ടയര്‍ മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. എന്നാല്‍ അപകടവിവരം വീട്ടുകാര്‍ അറിഞ്ഞില്ല.
അല്പസമയത്തിന് ശേഷം ഭക്ഷണം നല്കാന് തിരക്കിയപ്പോയാണ്, വീട്ടുകാര്‍ അപകടം കണ്ടത്. ടയര്‍ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റ നാഫിയെ ഉടന്‍ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ്: ബുഷ്റ കൂളിമാട്. സഹോദരങ്ങള്‍: ആയിശ ഫൈഹ, മുഹമ്മദ്.