വാടാനപ്പള്ളി: വിദ്യാര്‍ത്ഥിയെ കാണാതായി 26 പിന്നിട്ടു. ചേറ്റുവ രണ്ടാം വാര്‍ഡില്‍ കിഴക്ക് ഭാഗം താമസിക്കുന്ന ചാണാശ്ശേരി സനോജിന്റെ മകന് 17കാരനായ അമല്‍ കൃഷ്ണയെയാണ് കാണാതായത്. കഴിഞ്ഞ മാസം 18ന് രാവിലെ 11.30 മുതലാണ് കാണാതായത്. രാവിലെ അമ്മയേയും കൂട്ടി വാടാനപ്പള്ളി ബാങ്കില്‍ പോയതായിരുന്നു.
അതേസമയം, കൊവിഡ് മാനദണ്ഡം കാരണം മകനെ പുറത്ത് നിര്‍ത്തി അമ്മ അകത്ത് കയറി. ഇടപാടുകള്‍ കഴിഞ്ഞ് പുറത്ത് വന്നപ്പോള്‍ കുട്ടിയെ കണ്ടില്ല. കാണാതാവുമ്പോള്‍ വെള്ളയില്‍ വരയുള്ള ടീഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നതെന്ന് കുടുംബം പറയുന്നു. എന്നാല്‍, വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ഗെയിം കളിച്ച് കടം വരുത്തിയിരുന്നു.
മാതാവിന്റെ മൊബൈല്‍ ഫോണുമായാണ് അമല്‍ കൃഷ്ണയെ കാണാതായത്. ഫോണ്‍ ഓഫ് ചെയ്തതിനാലാണ് സൈബര്‍ സെല്‍ മുഖേന കുട്ടിയെ കണ്ടെത്താന്‍ സാധിക്കാത്തത്. കഴിഞ്ഞ ദിവസവും സൈബര്‍ സെല്‍ മുഖേന പോലീസ് അന്വേഷണം നടത്തിയിട്ടും അമലിനെ കണ്ടെത്താന്‍ സാധിച്ചില്ല. പാവറട്ടി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.