കൊട്ടാരക്കര; നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ കൂടുകൂട്ടിയ വെള്ളിമൂങ്ങകളെ പിടികൂടി. കൊട്ടാരക്കര ചന്തമുക്ക് പുത്തൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ധന്യ ഫര്‍ണിച്ചറില്‍ നിന്നാണ് മൂങ്ങകളെ പിടികൂടിയത്. പത്തനാപുരത്ത് നിന്നെത്തിയ ഫോറസ്റ്റ് സംഘമാണ് വെള്ളിമൂങ്ങകളെ പിടികൂടിയത്.
കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെ മുട്ടയിട്ട് വിരിഞ്ഞ രണ്ട് വെള്ളിമൂങ്ങ കുഞ്ഞുങ്ങള്‍ കൂടോടെ താഴെ വീണു. ശേഷമാണ്, കടയുടമ ഫാസില്‍ അറിയിച്ചതിനെ തുടര്‍ന്ന് പത്തനാപുരം ഡിഎഫ്ഒ ശ്യാമിന്റെ നേതൃത്വത്തില്‍ ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി മൂങ്ങകളെ ഏറ്റെടുക്കുകയും ചെയ്തു. വീണ പരിക്കുകള്‍ ഭേദമാക്കി പറക്കമുറ്റുമ്പോള്‍ കാട്ടിലേക്ക് തുറന്നുവിടുമെന്ന് ഡിഎഫ്ഒ പറഞ്ഞു.