തൃശ്ശൂര്‍: കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങളോടെ തൃശൂര്‍ പൂരം നടത്താന്‍ തീരുമാനം. കോവിഡ്-19 പരിശോധനക്ക് ശേഷമായിരിക്കും പൂരത്തിനായി ആളുകളെ പ്രവേശിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
പൂരത്തിനെത്തുന്ന 45 വയസിന് താഴെയുള്ളവര്‍ക്ക് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. 45 വയസ് കഴിഞ്ഞവര്‍ വാക്സിന് സ്വീകരിച്ചാല്‍ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. ആര്ടിപിസിഈആര് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. പൂരത്തിന്റെ എല്ലാ ആചാരങ്ങളും ചടങ്ങുകളും മുടക്കമില്ലാതെ നടത്തും. ആനകളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ല. വെടിക്കെട്ടും കുടമാറ്റവും എല്ലാം പ്രൗഢി ചോരാതെ നടത്തുമെന്നും ദേവസ്വങ്ങള്‍ അറിയിച്ചു.
പൂരം നടത്തിപ്പില്‍ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കൊവിഡ് നിയന്ത്രണാതീതമാകുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് തൃശൂര്‍ പൂരം നടത്തുന്നത് വലിയ വിപത്തിലേക്ക് നയിക്കുമെന്നായിരുന്നു തൃശൂര്‍ ഡിഎംഒ പറഞ്ഞത്.