തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഐസിയുവിലേക്ക് മാറ്റി. സ്പീക്കര്‍ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഐസിയുവിലേക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്പീക്കര്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. സ്പീക്കര്‍ തന്നെയാണ് തനിക്ക് കോവിഡ് പോസിറ്റീവായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലാണെന്നും അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.