കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ ചൊവ്വാഴ്ച മുതല്‍ റമസാന്‍ വ്രതാരംഭം. ഏപ്രില്‍ 13 റമസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. ഇനി വിശ്വാസികള്‍ക്ക് വ്രതപുണ്യങ്ങളുടെ നാളുകള്‍.
സൗദി അറേബ്യ, ഖത്തര്‍ എന്നിവടങ്ങളിലും റമസാന്‍ വ്രതാനുഷ്ടാനം ചൊവ്വാഴ്ച ആരംഭിക്കും. ഞായറാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്ന്നാണ് തീരുമാനം. തിങ്കളാഴ്ച ശഅബാന്‍ 30 ദിവസം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച റമസാന്‍ ഒന്നായിരിക്കും.