തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം പ്രവര്‍ത്തിപ്പിക്കാം. പൊതുപരിപാടികള്‍ 2 മണിക്കൂര്‍ മാത്രം. 200 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു.
നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. അടച്ചിട്ട മുറികളിലെ പരിപാടികള്‍ക്ക് 100 പേര്‍ക്കു മാത്രമാണ് അനുമതി. ഹോട്ടലുകളില്‍ പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിക്കും. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ നിരോധിച്ചു.
പൊതു പരിപാടികളില്‍ സദ്യ പാടില്ല, പകരം പായ്ക്കറ്റ് ഫുഡ് നല്‍കാം. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. വാര്‍ഡ്തല നിരീക്ഷണവും ക്വാറന്റീനും കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.