കണ്ണൂര്‍: ബ്രാഞ്ച് മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. തൊക്കിലങ്ങാടി കനറാബാങ്ക് ശാഖയിലെ മാനേജര്‍ കെഎസ് സ്വപ്നയെയാണ് ബാങ്കിനകത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച്ച രാവിലെയാണ് സ്വപ്നയെ തൂങ്ങിയ നിലയില്‍ കണ്ടത്. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് സൂചന.
38 കാരിയായ സ്വപ്ന തൃശൂര്‍ സ്വദേശിനിയാണ്. ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. മകളോടൊപ്പം കുട്ടിക്കുന്നിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കൂത്തുപറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.