പുനലൂര്‍: കരവാളൂര്‍ എഎംഎംഎച്ച്സിലെ 47-ാം നമ്പര്‍ പോളിങ് സ്റ്റേഷനിലെ സ്ത്രീ സൗഹൃദ ബൂത്തില്‍ എല്ലാം നിയന്ത്രിച്ചത് സ്ത്രീകളായിരുന്നു. ഇവിടെ പ്രിസൈഡിങ് ഓഫീസര്‍ മുതല്‍ എല്ലാ ഉദ്യോഗസ്ഥരും സ്ത്രീകളെ നിയമിച്ചാണ് പൂര്‍ണ്ണമായും സ്ത്രീസൗഹാര്ദപരമായത്.
ഈ ബൂത്തില്‍ 647വോട്ടുണ്ടായിരുന്നു. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങി അവസാനിക്കുന്നതുവരെയും കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. വെബ് കാസ്റ്റിങ് ചുമതലയും സ്ത്രീകള്‍ക്കായിരുന്നു.
പ്രിസൈഡിങ് ഓഫിസര്‍ ജലീന ബീവിയുടെ നേതൃത്വത്തില്‍ പോളിങ് ഓഫിസര്‍മാരായ അശ്വതി മോഹനന്, എസ് മായ, ജി വിദ്യ എന്നിവരാണ് ചുമതല നിര്‍വ്വഹിച്ചത്. സഹായത്തിനായി സ്പെഷല്‍ പോലീസ് ഓഫിസര്‍ വിജയലക്ഷ്മി, ബിഎല്‍ഒ ശോഭനകുമാരി കൂടാതെ ലതാദേവി സിന്ധു, ഗീത, രാധാമണി. ബിന്‍സി എന്നിവരും ഉണ്ടായിരുന്നു.