പാലക്കാട്: തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്. തന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ തനിക്ക് വോട്ട് ചെയ്തതെന്ന് ഇ ശ്രീധരന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ ശ്രീധരന്.
പാലക്കാട് വീടും എംഎല്‍എ ഓഫീസും എടുത്തെന്ന് ഇ ശ്രീധരന് പറഞ്ഞു. ബി.ജെ.പിയുടെ വളര്‍ച്ച താന്‍ പാര്‍ട്ടിയില്‍ വന്നതോടെ കുറച്ച് കൂടിയെന്നും മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ടെന്നും ശ്രീധരന് അവകാശപ്പെട്ടു.
സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്നും തൂക്കുമന്ത്രിസഭ വന്നാല്‍ ഒരു പക്ഷേ രാഷ്ട്രപതി ഭരണമാവാനാണ് സാധ്യതയെന്നും ശ്രീധരന് പറഞ്ഞു. ആരെയും പിന്തുണക്കില്ലെന്നും ഇ. ശ്രീധരന് പറഞ്ഞു. താന്‍ ആദ്യം പറഞ്ഞത് ബി.ജെ.പിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നായിരുന്നു.
ഇപ്പോള്‍ 35 മുതല്‍ 46 വരെ സീറ്റുകള്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നും ഇ. ശ്രീധരന് പറഞ്ഞു.