കണ്ണൂര്‍: ഇന്ന് കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മണ്ഡലത്തില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
മുസ്ലിം ലീഗ് പ്രവര്ത്തകന് കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത്. വോട്ടെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലാണ് കൊലപാതകം. അക്രമത്തില്‍ സഹോദരന് മുഹസിന് സാരമായ പരുക്കേറ്റിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
അക്രമികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷം മന്‍സൂറിന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു എന്നാണ് സൂചന.