കണ്ണൂര്‍: ഇടതുമുന്നണി ഇത്തവണ ചരിത്രവിജയം നേടുമെന്ന് സിപിഐഎം നേതാവ് പി ജയരാജന്. പിണറായി വിജയനെ ടീം ലീഡറെന്ന് വിശേഷിപ്പിച്ച പി ജയരാജന് ചരിത്രം രചിക്കുന്ന ഒരു വോട്ടെടുപ്പിലാണ് കേരളത്തിലെ ജനങ്ങള്‍ പങ്കെടുത്തതെന്നും പറഞ്ഞു.
വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി ജയരാജന്. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആയുധമാക്കാനുള്ള നീക്കം പിണറായി വിജയന് പൊളിച്ചടുക്കി. കേരള ചരിത്രത്തില്‍ ആദ്യമായി ഇടതുപക്ഷത്തിന് ഭരണത്തുടര്‍ച്ച ലഭിക്കാന്‍ പോകുന്നുവെന്നും എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തവര്‍ ചരിത്ര ദൗത്യത്തിലാണ് പങ്കാളികളായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴീക്കോട്ട് ചരിത്രം തിരുത്തിക്കുറിച്ച് ഇത്തവണ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയിക്കും. കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും അവിടെ സ്വാധീനമുണ്ട്. പക്ഷെ കഴിഞ്ഞ തവണ വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചത് മുസ്ലിം ഏകീകരണം ഉണ്ടാക്കിയും ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങിയും ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയമെന്നും പി ജയരാജന് പറഞ്ഞു.
വര്‍ഗീയ പ്രചരണം കോടതി കണ്ടെത്തുകയും വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തു. ഒട്ടേറെ പ്രധാനപ്പെട്ട വിധിയെഴുത്തുകള്‍ നടത്തിയ മണ്ഡലമാണ് തലശ്ശേരി. കോലീബി സഖ്യമുണ്ടാക്കിയാലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അവിടെ ജയിക്കുമെന്നും പി ജയരാജന് പറഞ്ഞു.