കൊച്ചി: നടന് മമ്മൂട്ടി വോട്ട് ചെയ്യാന്‍ വന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരെ തടഞ്ഞത്.
മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തുന്ന സമയം ബൂത്തില്‍ തിരക്കൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ മമ്മൂട്ടി വോട്ട് ചെയ്യാന്‍ കയറി. തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലായിരുന്നു സംഭവം.
ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാര്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്തു. മമ്മൂട്ടിയ്ക്ക് എന്താ കൊമ്പുണ്ടോ എന്ന് സ്ഥാനാര്‍ത്ഥിയുടെ ഭാര്യ ചോദിച്ചു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തി.
താരത്തിനൊപ്പം ഭാര്യ സുല്‍ഫത്തുമുണ്ടായിരുന്നു. പൊന്നുരുന്നി സികെഎസ് സ്കൂളിലാണ് മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തിയത്. അതേസമയം സംഭവത്തില്‍ മമ്മൂട്ടിയില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മമ്മൂട്ടിക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. ആ അടുത്ത് താമസം മാറിയ മമ്മൂട്ടിയുടെ പേര് വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലാതിരുന്നത് മൂലമാണ് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കാതെ പോയത്.