പത്തനംതിട്ട: വോട്ട് ചെയ്യാനെത്തിയ ആള് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ജില്ലയിലാണ് സംഭവം. ഗോപിനാഥ കുറുപ്പ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസ്സായിരുന്നു. ആറന്മുള മണ്ഡലത്തിലെ 8-ാം നമ്പര്‍ ബൂത്തായ വള്ളംകുളം ഗവ.യുപിഎസില്‍ വോട്ട് ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.
ബൂത്തില്‍ വച്ച് വോട്ടുചെയ്യാനായി ക്യൂവില്‍ നില്‍ക്കവെ ഗോപിനാഥക്കുറുപ്പിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഴഞ്ഞു വീണ ഗോപിനാഥ കുറുപ്പിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പത്തനംതിട്ടിയില്‍ രാവിലെ പോളിംഗ് ആരംഭിച്ചത് മുതല്‍ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ ദൃശ്യമായിരുന്നത്.