കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കള്‍. മരണപ്പെട്ട് പോയ സഹോദരന്റെ ഭാര്യയുടെയും മകന്റെയും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചതടക്കമുള്ള കേസിലെ രണ്ടാം പ്രതിയാണ് നിയാസ് എന്നതാണ് വെളിപ്പെടുത്തല്‍. ഐപിസി 468 ,471 ,420 പ്രകാരം വഞ്ചന ,വ്യാജ രേഖ ചമക്കുക ,വ്യാജ രേഖ ജനുവിന് രേഖ എന്ന രീതിയില്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ ചെയ്തു എന്നതിന് കോഴിക്കോട് ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് .
മൂന്നു സഹോദരന്മാര്ക്ക് അവകാശപ്പെട്ട കോഴിക്കോട് കോര്പ്പറേഷന് 65 ആം വാര്‍ഡില്‍, മൂന്നു നിലകള്‍ ഉള്ള എസ്കെ ആര്‍ക്കേഡും അതിലെ തങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നതുമായ പ്രസ്സും തട്ടിയെടുത്ത് സ്വന്തമാക്കുന്നതിന് നിര്‍ബന്ധമായി എഗ്രിമെന്റില്‍ ഒപ്പിടിക്കുകയും ,നോട്ടറി അധികാരം ദുരുപയോഗപ്പെടുത്തി പിഎം നിയാസ് എന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി വ്യാജരേഖ ചമച്ചതിനെതിനെതിരെയും ആണ് സ്വന്തം സഹോദരന്റെ ഭാര്യയും മകനും പരാതി കൊടുത്തിട്ടുള്ളത് .
ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിഎം നിയാസിനും സഹോദരന് പിഎം മുഹമ്മദ് നജീബിനും എതിരെയാണ് അദ്ദേഹത്തിന്റെ തന്നെ മരണപ്പെട്ട സഹോദരന്റെ റഷീദ ബീഗവും മകനും 2019 ഏപ്രില്‍ 6 ന് കോഴിക്കോട് ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുന്‍പാകെ പരാതി നല്‍കിയിട്ടുള്ളത് .
ഇന്ത്യന്‍ പീനല്‍ കോഡ് നിയമം 1860 അനുസരിച്ച് 468 ,471 ,420 പ്രകാരം വഞ്ചന ,വ്യാജ രേഖ ചമക്കുക ,വ്യാജ രേഖ ജനുവിന് രേഖ എന്ന രീതിയില്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റ കൃത്യങ്ങള്‍ ചെയ്തു എന്നതിന് പിഎം നിയാസിനെ രണ്ടാം പ്രതിയായി പോലീസ് കേസ് എടുക്കുകയും ചെയ്തിട്ടുള്ളതാണ്. അതേസമയം തെരഞ്ഞെടുപ്പ് അഫിഡവിറ്റിയില് ഈ കേസ് വിവരങ്ങള്‍ നിയാസ് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു.
ബേപ്പൂര്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്കെതിരെ യുഡിഎഫില്‍ പൊട്ടിത്തെറി ഉണ്ടാവുകയും മണ്ഡലം കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര് കഴിഞ്ഞ ദിവസം രാജിവെച്ച് എല്‍ഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ്സ് നേതാവും യുഡിഎഫ് ബേപ്പൂര്‍ സ്ഥാനാര്‍ത്ഥിയുമായ അഡ്വ പിഎം നിയാസിനോടുള്ള വിയോജിപ്പാണ് യുഡിഎഫില്‍ പൊട്ടിത്തെറി ഉണ്ടാക്കിയത് .നിയാസിനെ സ്ഥാനാര്‍ഥി ആക്കുന്നതിനെ പറ്റിയുള്ള ആലോചന നടക്കുന്നത് മുതല്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് -ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു .
കഴിഞ്ഞ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ പൈസ വാങ്ങി രണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിയാസ് തോല്‍പ്പിച്ചു എന്ന് പറഞ്ഞ് 9 മണ്ഡലം ഭാരവാഹില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നല്‍കിയിരുന്നു. നടപടി പ്രതീക്ഷവരെ പരിപൂര്‍ണ്ണമായും നിരാശപ്പെടുത്തുന്നതായിരുന്നു നിയാസിന്റെ സ്ഥാനാര്‍ത്ഥിത്വം. നിയാസിനെതിരെ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് കൂട്ടായ്മയുടെ പെരില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചാരണവും ഇവര്‍ നടത്തിയിരുന്നു .
മണ്ഡലത്തില്‍ പരിഗണിക്കപ്പെടേണ്ട മറ്റ് സ്ഥാനാര്‍ത്ഥികളെ വെട്ടിയാണ് നിയാസിനെ ബേപ്പൂരിലേക്ക് കെട്ടിയിറക്കിയതെന്നും ബിജെപിയുമടെ പ്രാദേശിക നേതാക്കളുമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും പുറത്ത് വന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു. യൂണിവേഴ്സിറ്റിയിലെ സിന്‍ഡിക്കേറ്റ് മെമ്പറായിരുന്ന നിയാസിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ മുന്നില്‍ വെച്ച് നിയാസിന് ,മുന്‍ കെപിസിസി ഭാരവാഹി ജയന്ത് മുഖത്തടിച്ചതും കോണ്‍ഗ്രസ്സിന് വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവം ആയിരുന്നു.
കോണ്‍ഗ്രസ്സ് ബേപ്പൂര്‍ മണ്ഡലം കമ്മറ്റി അംഗം കെ പ്രജിത് കുമാര്‍ , ലീഗ് മണ്ഡലം കമ്മറ്റി അംഗം കെ പി മന്‍സൂര്‍ ,കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ അഷറഫ് ,ഫൈസല്‍ ,അജ്മല്‍ റോഷന് ,അഫരീദ് ,ആദില്‍ ,ഷാമില്‍ പി ടി ,ദര്ബീസ് ,ഷമല്‍ സി ,ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ എന്നിവരാണ് യു ഡി എഫില്‍ നിന്ന് രാജിവെച്ച് പുറത്തു പോന്നവര്‍.
അതേസമയം കോണ്‍ഗ്രസ് കൂട്ടായ്മയുടെ പേരില്‍ നിയാസിനെതിരെയുള്ള പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കോണ്‍ഗ്രസിന് തന്നെ അപമാനമായ സ്ഥാനാര്‍ത്ഥിയാണെന്നും കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയെ വേണ്ട എന്നുമാണ് പ്രതിഷേധ പോസ്റ്ററുകളില്‍ പറയുന്നത്.