തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഓണാഘോഷങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുന്ന തുക ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലനവഴിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവില്‍ 30 കോടി രൂപയാണ് ഓണാഘോഷങ്ങള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്.
ഈ പണം ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് വലിയ നാശനഷ്ട്ങ്ങളാണ ്സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ഇത് നേരിടാന്‍ കേരളം ഒറ്റക്കെട്ടായി നിന്നെങ്കില്‍ മാത്രമേ സാധിക്കു എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.