വടകര: പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. കോഴിക്കോട് ജില്ലയിലെ നരിക്കാട്ടേരിയിലെ കറ്റാറത്ത് അബ്ദുല്‍ അസീസ് ആണ് മരിച്ചത്. അസീസിനെ ചിലര്‍ മര്‍ദിക്കുന്നതും അസീസിന്റെ മരണത്തിലേക്ക് നയിക്കുന്നതുമായ രംഗങ്ങള്‍ അടങ്ങിയ വിഡിയോ ദൃശ്യം പുറത്തായതോടെ നാട്ടുകാര്‍ രാത്രി ഇവരുടെ വീട് വളഞ്ഞു.
പേരോട് എംഐഎം ഹയര്‍ സെക്കന്‍ഡറി സ്കളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് അസീസ്. ഒരു വര്‍ഷം മുന്‍പാണ് അബ്ദുല്‍ അസീസ് മരിച്ചത്. അടിയേറ്റതിനെ തുടര്‍ന്നാണ് മരണമെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപീകരിച്ചെങ്കിലും കേസ് ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് അസീസിന്റേത് ആത്മഹത്യയാണെന്ന് പറഞ്ഞു കേസ് അവസാനിപ്പിച്ചു.
അസീസിനെ അടിച്ച ജ്യേഷ്ഠന് ഇപ്പോള്‍ വിദേശത്താണ്. വീട്ടുകാരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ഥിയെ പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നു വ്യക്തമാകുന്നത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
നാദാപുരത്തെ ടാക്സി ഡ്രൈവര്‍ അഷ്റഫിന്റെ മകനാണ് അബ്ദുല്‍ അസീസ്. പതിനഞ്ചുകാരനെ അടിച്ചു കൊലപ്പെടുത്തുന്നതിന്റെ വിഡിയോ ചിത്രീകരിച്ചവരെയും കൊലപ്പെടുത്തിയവരെയും അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അസീസിനെ മര്‍ദിക്കുന്ന രംഗങ്ങള്‍ അടങ്ങിയ വിഡിയോ ദൃശ്യം പുറത്തായതോടെ നാട്ടുകാര്‍ രാത്രി ഇവരുടെ വീട് വളഞ്ഞു. പൊലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.