തിരുവനന്തപുരം: സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന ദീര്‍ഘ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ചെന്നിത്തലയ്ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്.
ഇതാണ് പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു ബോംബ് എങ്കില്‍ അത് ചീറ്റി പോയെന്ന് പിണറായി വിജയന് പരിഹസിച്ചു. ലോഡ് ഷെഡിംഗും പവര്‍കട്ടും ഇല്ലാത്തതിലുള്ള അസൂയയാണ് പ്രതിപക്ഷത്തിനെന്നും പിണറായി വിജയന് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാ വൈദ്യൂത കരാറുകളും കെഎസ്ഇബി വെബ്സൈറ്റിലുണ്ട്. വൈദ്യൂതി മേഖലയില്‍ സ്വകാര്യവത്സകരണം കോണ്‍ഗ്രസാണ് തുടങ്ങിവെച്ചത്. അത് പൂര്‍ത്തീകരിക്കുകയാണ് ബിജെപി ചെയ്യുന്നത്. കേരളം വൈദ്യൂതി രംഗത്ത് ഇക്കാലത്ത് നല്ല പുരോഗതി നേടിയിട്ടുണ്ട്. അത് തകര്‍ക്കാനുള്ള ശ്രമമാണ്.”- മുഖ്യമന്ത്രി പറഞ്ഞു.
‘ഇപ്പോള്‍ ലോഡ് ഷെഡിംഗും പവര്‍കട്ടും ഇല്ലാത്ത 5 വര്‍ഷമാണ്. അതില്‍ കുറച്ച് അസൂയ ഉണ്ടാവും. കുറച്ച് ദിവസം പവര്‍കട്ട് വന്നാല്‍ അവര്‍ക്ക് ആശ്വാസമായിരിക്കും. അതിന് വൈദ്യൂതി ബോര്‍ഡിന്റെ ഇടപെടലുകളെ താറടിച്ച് കാണിക്കുകയാണോ വേണ്ടത്. പ്രതിപക്ഷ നേതാവ് ഇതൊക്കെയാണോ ഉയര്‍ത്തേണ്ടത്. നേരത്തെ കരുതിയ ബോംബ് ഒന്ന് ഇതാണെങ്കില്‍ ഇതും ചീറ്റി പോയെന്നാണ് അനുഭവത്തില്‍ കാണാന്‍ കഴിഞ്ഞത്.’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരും അദാനി ഗ്രൂപ്പും തമ്മില്‍ 25 വര്‍ഷത്തേക്ക് നീളുന്ന വൈദ്യൂത കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. ഓരോ യൂണിറ്റിനും ഉപഭോക്താക്കള്‍ 1 രൂപയോളം കൂടുതല്‍ അദാനിക്ക് നല്‍കേണ്ടി വരുന്ന കൊള്ളയാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.