മലപ്പുറം: സ്കൂളില്‍ നിന്നും വിനോദ യാത്ര പോയ സംഘത്തിലെ വിദ്യാര്‍ഥി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. വരമ്പനാല ചെറവന്നൂരിലെ കടായിക്കല്‍ അബ്ദുല്‍ നാസര്‍ എന്ന മാനുപ്പയുടെ മകന് മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു.
കല്പകഞ്ചേരി ജിവിഎച്ച് എസ് സ്കൂളില്‍ നിന്നും വിദ്യാര്‍ഥികള്‍ സംഘടിച്ച വിനേദയാത്രാ സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പ്ലസ് ടു, വിഎച്ച് എസ്ഇ വിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് ഇടുക്കിയിലേക്ക് വിനോദയാത്ര പോയത്.
ബുധനാഴ്ച വൈകീട്ട് ആറോടെ സ്വിമ്മിംഗ് പൂളില്‍ കുളിക്കുന്നതിനിടെ തലയിടിച്ചാണ് നിഹാല്‍ മരിച്ചത്. ഇടുക്കി കട്ടപ്പന മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചെറവന്നൂര്‍ വടക്കേ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മയ്യിത്ത് ഖബറടക്കി. പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയാണ്. മാതാവ്: നിഷിദ. സഹോദരി: നിയ ഫാത്വിമ.