പാലക്കാട്: ഗ്യാസ് ടാങ്കറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് തച്ചന്പാറയിലാണ് അപകടം. ലോറി ഡ്രൈവറാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. അപകടത്തെതുടര്‍ന്ന് ചരക്ക് ലോറി കത്തിനശിച്ചു.
എതിര് ദിശയില്‍ നിന്നും വന്ന ചരക്ക് ലോറി നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം അഗ്നിശമന സേനയെയും പോലീസിനെയും അറിയിച്ചത്.
ഗ്യാസ് ടാങ്കറിലേക്ക് തീ പടരാതിരുന്നതിനെ തുടര്‍ന്ന് പരിസരത്ത് വന്‍ ദുരന്തം ഒഴിവായി. അഗ്നിശമനസേന സ്ഥലത്തെത്തി വാതക ചോര്‍ച്ച ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.