ആലപ്പുഴ: കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ബൈപ്പാസില്‍ വെച്ചാണ് അപകടമുണ്ടായത്. കാറോടിച്ചിരുന്ന ആലപ്പുഴ കളപ്പുര വാര്‍ഡില്‍ ആന്റണിയുടെ മകന് ആഷ്ലിന് ആന്റണി ആണ് മരിച്ചത്.
ഇരുപത്തിയാറ് വയസ്സായിരുന്നു. കൂടെയുണ്ടായിരുന്ന തലവടി ശിവശക്തിയില്‍ കുമാറിന്റെ മകന് ജിഷ്ണുവിന് (24) അപകടത്തില്‍ പരിക്കേറ്റു. ജിഷ്ണു വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
മാളിമുക്ക് മേല്‍പ്പാലത്തിന് സമീപത്തുവച്ച് കളര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറും മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആഷിലിന് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് ബൈപ്പാസില്‍ ഗതാഗത തടസ്സവുമുണ്ടായി.
ഗുരുതരമായി പരിക്കേറ്റ ആഷിലിന് ഒപ്പമുണ്ടായിരുന്ന ജിഷ്ണുവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രാവിലെയോടെയാണ് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ നീക്കാനായത്.