വയനാട്: ഇടതുപക്ഷത്തോട് ഏറെ വിയോജിപ്പുണ്ടെങ്കിലും അവരെ വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും എംപിയുമായ രാഹുല്‍ ഗാന്ധി. വയനാട്ടില്‍ യു.ഡി.എഫ് പ്രചരണത്തിനായി എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും രാഹുല്‍ പറഞ്ഞു.
‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്മാരാണ്’, രാഹുല്‍ പറഞ്ഞു. നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി ജോയ്സ് ജോര്‍ജ് രംഗത്തെത്തിയിരുന്നു.
സിപിഐഎം പിന്തുണയോടെ ലോക്സഭയില്‍ എത്തിയയാളാണ് ജോയ്സ്. പരാമര്‍ശം വിവാദമായതോടെ ജോയസ് ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം ജോയ്സിന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന് തള്ളിയിരുന്നു.രാഹുലിനോട് രാഷ്ട്രീയപരമായി വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായി ആക്രമിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുല്‍ ഗാന്ധിയ്ക്കെതിരെ ജോയ്സ് ജോര്‍ജ് വ്യക്തിപരമായി നടത്തിയ പരാമര്‍ശങ്ങളോട് യോജിപ്പില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആരുടെയും ഭാഗത്തു നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും സിപിഎം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വിവാദ പരാമര്‍ശം നിരുപാധികം പിന്‍വലിച്ച് മുന്‍ എംപി മാപ്പ് ജോയിസ് ജോര്‍ജ് മാപ്പ് പറഞ്ഞു.