കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് പവന് 440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 33,320 രൂപയായി ഉയര്‍ന്നിരിക്കുകയാണ്. ഗ്രാമിന് 55 രൂപയും വര്‍ധിച്ചിട്ടുണ്ട്. 4,165 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നിരിക്കുന്നത്. പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു ഇന്നലത്തെ വില. പതിനൊന്നു മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.
വില താഴ്ന്നത് ഉപഭോക്താക്കള്‍ക്ക് ഏറെ ആശ്വാസമേകിയിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ്ണവിലയില്‍ പ്രതിഫലിക്കുന്നത്. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്.