ഇടുക്കി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഇടുക്കി ജില്ലയിലെ കട്ടപ്പന പുറ്റടിയിലാണ് സംഭവം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വണ്ടന്മേട്, കൊച്ചറ കൂരാപ്പള്ളില്‍ സുബിനാണ് (32)മരിച്ചത്. സുബിനോടെപ്പം ബൈക്കില്‍ ഉണ്ടായിരുന്ന അമ്മയ്ക്കും എതിരെ വന്ന ബൈക്കിലെ രണ്ട് യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്.
ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച സുബിന്റെ അമ്മയുടെ നിലയും ഗുരുതരമാണ്. ഇടുക്കി പുറ്റടി ബാങ്ക് പടിക്കല്‍ ഇന്ന് രാവിലെ 7.25നായിരുന്നു അപകടം. എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ ആയ സുബിനോടൊപ്പം അമ്മയും ജോലിസ്ഥലത്തേക്കു പോകുമ്പോള്‍ ആയിരുന്നു അപകടം.
ശക്തമായ കൂട്ടിയിടിയില്‍ ഇരുവരും വാഹനത്തില്‍ നിന്ന് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ സുബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റുള്ളവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.