തിരുവനന്തപുരം: ഇനി സീറ്റ് നല്കിയാലും കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന് രാജിവെച്ച മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ്. ഭാവി പരിപാടി സംബന്ധിച്ച് ഇന്ന് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് ലതിക കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്.
തനിക്ക് സീറ്റ് നിഷേധിച്ചത് ആരാണെന്ന് ആറിയില്ല. ഇനി കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്നും ലതിക പറഞ്ഞു. ഡിസിസി പ്രസിഡന്റ് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപ്പിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നല്‍കിയില്ലെന്ന് ലതിക സുഭാഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ലതിക സുഭാഷിന്റെ പേരില്ലായിരുന്നു. പട്ടികയില്‍ ഇടംപിടിക്കാനാകാത്തതിനെത്തുടര്ന്ന് ലതിക സുഭാഷ് മഹിള കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം ഇന്നലെ രാജിവെച്ചു.
ഇതിന് പിറകെ തല മുണ്ഡനം ചെയ്താണ് അവര്‍ വൈകാരിക പ്രതിഷേധം അറിയിച്ചത്. ഇത് വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ കക്ഷികള്‍ പോലും ലതികയുടെ തീരുമാനത്തില്‍ പിന്തുണ നല്‍കിയിരുന്നു. അതേസമയം ലതിക ഇനി കോണ്‍ഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് പോകുമോ അതോ സിപിഎമ്മിലേക്ക് പോകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.