നീലേശ്വരം: കൗണ്‍സിലിങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഐ.ടി.ഐ പ്രിന്‍സിപ്പലിന് എതിരെ നീലേശ്വരം പോലീസ് കേസെടുത്തു. മടിക്കൈ എരിക്കുളം ഐ.ടി.ഐ പ്രിന്‍സിപ്പല്‍ തിരുവനന്തപുരം സ്വദേശി ബിജുവിനെതിരെയാണ് (52) കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്.
പഠനത്തില്‍ പിന്നാക്കമാണെന്നും അതിനാല്‍ കൗണ്‍സില്‍ ആവശ്യമാണെന്നും പറഞ്ഞ് വിദ്യാര്‍ഥിയെ മുറിയിലെത്തിച്ചു. തുടര്‍ന്ന് ഇയാള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തില്‍ ബിജു താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ പോലീസെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു. ഇയാളെ പിടികൂടാന്‍ നീലേശ്വരം പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.