സഹപ്രവര്‍ത്തകയായ യുവതിയുടെ കല്യാണത്തിന് പോയപ്പോഴുണ്ടായ ഹൃദ്യമായ ഒരു അനുഭവം പങ്കുവെക്കുകയാണ് മുഹമ്മദ് ഫാസില്‍. കല്യാണപ്പന്തലില്ല, ആളും ബഹളവുമില്ല, കല്യാണ വീട്ടിലെ ബിരിയാണിയുടെ മണം കിട്ടിയെത്തുന്ന കാക്കക്കൂട്ടങ്ങളുടെ ശബ്ദങ്ങളില്ല, എന്നാല്‍ ആ നിക്കാഹിന് കണ്ണീരും പ്രതീക്ഷയും ഒരുപോലെ ചേര്ന്നുകിടപ്പുണ്ടെന്ന് മുഹമ്മദ് ഫാസില്‍ പറയുന്നു. ഫേസ്ബുക്കിലാണ് മുഹമ്മദ് ഫാസില്‍ തന്റെ അനുഭവം കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ആചിരിയല്ലഈചിരി
ഇന്ന് സുഹൃത്ത് സുഹൈലുമൊത്ത് ബൈക്കില്‍ ചാവക്കാട് സഹപ്രവര്‍ത്തകയായിരുന്ന റസിയയുടെ കല്യാണത്തിന് പോയി, സാധാരണ കല്യാണവീടിന്റെ അടയാളമായി പന്തലും ആള്‍ക്കൂട്ടവും വണ്ടികളുമൊക്കെ കാണും ആ അടയാളങ്ങള്‍ ഒന്നും ഈ കല്യാണത്തിനില്ലാത്തത് കൊണ്ട് പലതവണ പലരോടും ചോദിച്ചാണ് പോയത്,,,
വീടിന് മുമ്പില്‍ ഒരു മാരുതിക്കാറുണ്ട് ട്ടോ,, വീട് എന്ന് പറഞ്ഞാല്‍ അത് യാഥാര്‍ത്ഥ്യത്തോട് യോജിക്കില്ല കുടില്‍ എന്ന് പറയാം,, പ്രതീക്ഷ പോലെ കല്യാണപ്പന്തലില്ല,, ആളും ബഹളവുമില്ല,, കല്യാണ വീട്ടിലെ ബിരിയാണിയുടെ മണം കിട്ടിയെത്തുന്ന കാക്കക്കൂട്ടങ്ങളുടെ ശബ്ദങ്ങളില്ല,, ഞങ്ങളെ കണ്ടതും റസിയ മുടന്തി നടന്ന് ഫാസിലേ,,, എന്ന് വിളിച്ചരികിലെത്തി ഇന്നലെ ഒന്ന് വീണ് അവരുടെ കാലിന് ചെറിയ പൊട്ടുണ്ട്,,
പത്ത് മുപ്പത്തിയഞ്ചില്‍ കൂടുതല്‍ വയസ്സുള്ള റസിയ പുതുനാരിയുടെ വേഷത്തില്‍,,ഹ്യദയാഘാതം സംഭവിച്ച് മരണത്തെകണ്ട ഒരു സഹോദരനെ പുതുജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഐസിയുവില്‍ പരിചരിച്ചതിന്റെ നന്ദിയെന്നോണം തിരൂരിനടുത്ത് നിന്ന് വന്ന രോഗിയും ഉപ്പയും സഹോദരനും അവരാണ് ആ മാരുതിക്കാറില് വന്നവര്‍ പിന്നെ ഞാനും സുഹൈലും ഞങ്ങള്‍ അഞ്ച് പേരാണ് ആ കല്യാണ പന്തലില്ലാത്ത മുറ്റത്തെ കസേരയിലിരുന്ന ആകെയുള്ള അതിഥികള്‍,,
അയല്‍വാസികളോ കുടുംബങ്ങളോ ആയി ആരേയും കണ്ടില്ല,,
അനാഥമന്ദിരത്തില്‍ കൂടെ പഠിച്ച ചില സഹോദരികള്‍ അകത്തുണ്ട്,, പുതിയാപ്ല എപ്പളാ വരിക ,,? എന്ന് ചോദിച്ചപ്പോ ഇപ്പോ വരുമെന്ന് പറഞ്ഞു, ഒരു കാറില്‍ സുഹൃത്തുക്കളുമൊത്ത് പുതിയാപ്ല വരുന്നത് മനസ്സില്‍ കണ്ടു,, കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ബൈക്കില്‍ ഒരാള്‍ വന്ന് നാലാള്‍ക്കിരിക്കാവുന്ന മേശയില്‍ ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പി,, റസിയ പറഞ്ഞു അതാണ് കക്ഷി,, അതെ,, സാധാരണ വേഷത്തില്‍ വന്ന് ഞങ്ങള്‍ക്ക് ഭക്ഷണം വിളമ്പി ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന അയാളാണ് പുതിയാപ്ല,
സുഹൈലും ഞാനും അന്താളിച്ചിരിക്കയാണ്,,സ്വപ്നമാണൊ ഇതെല്ലാം,,? സാധാരണ വേഷത്തില്‍, തന്റെ രോഗത്തിന്റെ വൈഷണ്യവും സാഹചര്യങ്ങളുണ്ടാക്കുന്ന മാനസിക പ്രയാസങ്ങളും മുഖത്ത് കാണിക്കാതെ ചിരിച്ച് കൊണ്ട് ഞങ്ങളുടെ അടുത്ത് വന്നു,,സംസാരിച്ചു,, ഇനി ആരും ഇല്ല കാണാന്‍ കാണേണ്ടിയിരുന്ന ആ കാരണവര്‍ എന്നോ കാണാമറയത്തെത്തി,,
സഹപ്രവര്‍ത്തകര്‍ക്ക് കാണാന്‍ ഗ്രൂപ്പിലിടാനായി ഫോട്ടോയെടുത്തു,, (റസിയയുടെ കല്യാണഫോട്ടൊ എന്നും പറയാം, ) ചിരിക്കുമ്പോഴും കല്യാണപ്പെണ്ണിന്റെ കണ്ണില്‍ നിന്ന് കണ്ണീര് പൊടിയുന്നത് കണ്ടു,,, സാധാരണ മണവാട്ടി സ്വന്തം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കരയാറുള്ള കരച്ചിലല്ല നിക്കാഹിന്റെ കാശ് പോലും സ്വന്തം കയ്യില്‍ നിന്നെടുത്ത് കൊടുത്ത റസിയയുടെ ആ കരച്ചില്, റസിയ സഹപ്രവര്‍ത്തകര്‍ സഹായിച്ചതിന്നുള്ള നന്ദിപറയുമ്പോള്‍ ആരും സഹായിക്കാനില്ലാത്ത അവള്‍ക്ക് സഹായമെത്തിക്കാന്‍ മനസ്സ് കാണിച്ച #സഹപ്രവര്‍ത്തകരേയും #സുഹൃത്തുക്കളേയും മറ്റു #സുമനസ്സുകളേയും ഞാന്‍ അഭിമാനത്തോടെ ഓര്‍ത്തു,,
കാരണം ആ സഹായത്തിന്റെ മഹത്വം ഞാന്‍ നേരിട്ട് കാണുകയായിരുന്നു (സുമനസ്സുകള്‍ക്ക് പരമകാരുണ്യകന് തക്കതായ പ്രതിഫലം നല്കട്ടെ,) ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി,,വരുമ്പോള്‍ ചിരിച്ചും സംസാരിച്ചും വന്ന ഞാനും സുഹൈലും പക്ഷെ,, തിരിച്ച് പോവുമ്പോള്‍ ഒന്നും മിണ്ടുന്നില്ല,, മിണ്ടാന്‍ മറ്റുന്നില്ല,, തിരികെയുള്ള യാത്രയില്‍ പലയിടത്തും കല്യാണപ്പരിവാടികള് കണ്ടു ഓഡിറ്റോറിയത്തിലും വീട്ടിലും,,പൊടിപൊടിക്കുന്ന കല്യാണാഘോഷങ്ങള്‍,,
ഒരേ കളര്‍ വസ്ത്രം കമ്മല്‍, വള, കയ്യിലിരിക്കുന്ന ഫോണിന്റെ കൂടsക്കം ഒരേ കളര്‍ തീര്‍ന്നില്ല മാസ്ക്കും,, അങ്ങനെ പല കാഴ്ചകള്‍,,’അയല്ക്കാരന് പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന് എന്നില്‍ പെട്ടവനല്ല,, ‘എന്ന #പ്രവാചകവചനം കേവലം ഒരു വാക്കല്ല ഒരുപാടര്‍ത്ഥങ്ങളുള്ള ഒരുപദേശമാണ് പ്രിയരേ,,
(ആ ചരിയില്‍ സഹപ്രവര്‍ത്തകരുടെ ചേര്‍ത്ത് നിര്‍ത്തലിന്റെ പൊലിമയുണ്ട്,, പ്രിയ സഹപ്രവര്‍ത്തകരായ Thauseef Ahammad Jimmy Sebastian Anzalna Rauoof Aamina Kabeer Nimesh Dharanikkavil Jaseer Mangalam Sini Mathew Shamseer KC Afsal Mp Saifunnisa Vahab Usman Edakkara തുടങ്ങീ സഹകരിച്ചവര്‍ക്കും സഹായിച്ച മറ്റു സുമനസ്സുകള്‍ക്കും പരമകാരുണ്യകന് നന്മ വരുത്തട്ടെ, പ്രാര്‍ത്ഥനയോടെ,,,)
– മുഹമ്മദ് ഫാസില്‍ CMT