കൊച്ചി: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ‘മെട്രോമാന്’ ഇ.ശ്രീധരന് തൃപ്പുണിത്തുറയില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. ബിജെപി കേന്ദ്രനേതൃത്വമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തില്‍ അനുകൂലമാകുമെന്നാണു ബിജെപി വിലയിരുത്തല്‍. മണ്ഡലത്തിന്റെ നഗരസ്വഭാവും അനുകൂലഘടകമായി വിലയിരുത്തുന്നു.
ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ കോന്നിയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ആലോചിക്കുന്നത്. സുരേഷ് ഗോപി വട്ടിയൂര്‍ക്കാവിലും കേന്ദ്രമന്ത്രി വി മുരളീധരന് കഴക്കൂട്ടത്തും മത്സരിച്ചെക്കും. നേമത്ത് രാജഗോപാലിനെ മാറ്റി കുമ്മനം രാജശേഖരന് സ്ഥാനാര്‍ത്ഥിയായെക്കും. കോഴിക്കോട് എംടി രമേശിനെയും കൊടുങ്ങല്ലൂര്‍ ടിപി സെന്‍കുമാറുമാണ് അന്തിമപട്ടികയില്‍ ഉള്ളത്.
മാര്‍ച്ച് 10നകം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് വിവരം.സ്ഥാര്‍ത്ഥികളെ സംബന്ധിച്ചുള്ള നിര്‍ദേശം മണ്ഡലം കമ്മിറ്റികളില്‍ നിന്ന് തേടിയിട്ടുണ്ട്. അതേസമയം ഇ ശ്രീധരന് ആകും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. ഇ ശ്രീധരന് മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. പിണറായി വിജയന്, ഉമ്മന്‍ ചാണ്ടി എന്നിവരെക്കാളും അദ്ദേഹം യോഗ്യനാണ് എന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.