തിരുവനന്തപുരം: തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ശോഭ സുരേന്ദ്രന് സജീവമായി പാര്‍ട്ടിയില്‍ ഉണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ശോഭ സുരേന്ദ്രന് വിഷയത്തിലും അനുബന്ധ വിവാദങ്ങളിലും മാധ്യമങ്ങള്‍ക്ക് അധികം വിയര്ക്കേണ്ടിവരില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
ശോഭാ സുരേന്ദ്രന് നടത്തുന്ന ഒറ്റയാള്‍ സമരം വെല്ലുവിളിയല്ല. ശോഭയുമായി ബന്ധപ്പെട്ട് പുറത്തേക്ക് വരുന്ന വാര്‍ത്തകളും അകത്തെ സംഭവവും തമ്മില്‍ ബന്ധമില്ല. ശോഭ സുരേന്ദ്രന് വിഷയത്തിലും അനുബന്ധ വിവാദങ്ങളിലും മാധ്യമങ്ങള്‍ക്ക് അധികം വിയര്ക്കേണ്ടിവരില്ലെന്നും സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ യാത്രയ്ക്ക് ശേഷമേ തീരുമാനം ഉണ്ടാവുകയുള്ളുവെന്നും സുരേന്ദ്രന് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മെട്രോമാന് ഇ ശ്രീധരന്റെ ബിജെപിയിലേക്കുള്ള വരവ് ആകസ്മീകമായിരുന്നില്ല. രണ്ട് മൂന്ന് മാസത്തോളമായി അദ്ദേഹവുമായി ചര്‍ച്ചയിലായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എവിടെ മത്സരിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ സൗകര്യമനുസരിച്ച് തീരുമാനമെടുക്കാം- സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പുതിയ കേരളം എന്ന കാഴ്ച്ചപാട് മുന്നില്‍ വെച്ചാണ് വിജയ യാത്രയെന്ന് സുരേന്ദ്രന് പറഞ്ഞു. കേരളം പോലെ അഴിമതിയില്‍ മുങ്ങി കുളിച്ച സംസ്ഥാനം വേറെ ഇല്ല. വികസന പ്രതിസന്ധി നേരിടുന്ന സംസ്ഥാനം വേറെയുണ്ടോയെന്ന് സംശയമാണ്.
കേന്ദ്രത്തിന്റെ സഹായം ലഭിച്ചിട്ടും കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങല്‍ക്ക് വേണ്ടി മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ഒന്നും ചെയ്യാനില്ല. തൊഴിലില്ലായ്മ പെരുകുന്നു, കടകെണിയിലായി. നിലനില്‍പ്പ് തന്നെ ഭീഷണിയിലാണ്. പുതിയ കേരളം സൃഷ്ടിക്കണം. അഴിമതി വിരുദ്ധ കേരളം, പ്രീണന വിമുക്ത കേരളം, വികസിത കേരളം എന്നീ മൂന്ന് പോയിന്റുകളാണ് ബിജെപി മുന്നില്‍ വെക്കുന്നത്.- സുരേന്ദ്രന് പറഞ്ഞു.