കല്‍പ്പറ്റ: മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി നെറ്റിയില്‍ മില്‍മയുടെ ചിഹ്നവുമായി ജനിച്ച പശുക്കുട്ടി നാട്ടുകാര്‍ക്ക് കൗതുകമാവുന്നു. വയനാട് ജില്ലയിലെ കായക്കുന്ന് ക്ഷീര സംഘത്തിലെ ജോസഫ് തോമസിന്റെ പശുക്കുട്ടിയാണ് തലയില്‍ മില്‍മയുടെ ചിഹ്നവുമായി ജനിച്ചത്.
പശുക്കുട്ടിയുടെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് പശുക്കുട്ടിയുടെ നെറ്റിയില്‍ മില്‍മയുടെ ചിഹ്നമുള്ളതായി വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പശു ഫാം നടത്തുന്ന വ്യക്തിയാണ് ജോസഫ്.
തലയില്‍ മില്‍മയുടെ ചിഹ്നമുളളത് കൊണ്ട് മില്‍മ എന്നുതന്നെ പശുക്കുട്ടിക്ക് പേര് നല്കി. ചുവന്ന നിറത്തിലുള്ള പശുക്കുട്ടിയുടെ നെറ്റിയില്‍ മില്‍മയുടെ ഔദ്യോഗിക ചിഹ്നം വെള്ളനിറത്തില്‍ കാണാം. പശുക്കുട്ടിയുടെ ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
മില്‍മയുടെ യഥാര്‍ത്ഥ ബ്രാന്‍ഡ് അംബാസിഡാറായി ഒരു പശുക്കുട്ടി എന്നാണ് തമാശ രീപേണ സോഷ്യല്‍ മീഡിയകളില്‍ അഭിപ്രായമുയരുന്നത്.