കോഴിക്കോട്: ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂരിലാണ് ദാരുണ കൊലപാതകം.ചെറുവാടി പഴംപറമ്പില്‍ മുഹ്സിനയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ഷഹീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംശയമാണ് കൊലപാതക കാരണം.
ഇന്ന് പുലര്ച്ചയ്ക്കാണ് കൊലപാതകം നടന്നത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കഴുത്തറുത്ത നിലയിലാണ് മുഹ്സിനയെ കണ്ടെത്തിയത്. ഷഹീറും മുഹ്സിനയും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഷഹീറിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്, മുഹ്സിനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.