കൂത്തുപറമ്പ്; കണ്ണൂര്‍ കൂത്തുപറമ്പില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. ചെറുവാഞ്ചേരി സ്വദേശി സജീവന് ആണ് മരിച്ചത്. 37 വയസായിരുന്നു.
വാക്കുതര്‍ക്കത്തിന് ഇടയിലാണ് കൊലപാതകം നടന്നതെന്നും വിവരം. സംഭവത്തില്‍ പാട്യം നഗര്‍ സ്വദേശി ശ്രീജേഷ് പൊലീസ് കസ്റ്റഡിയിലായി. സംഭവത്തില്‍ രാഷ്ട്രീയ ബന്ധമില്ലെന്നാണ് ലഭിക്കുന്ന വിവരം.