കോട്ടയം: കോട്ടയം രാമപുരത്ത് സ്കൂള്‍ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന്റെ ബസാണ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. രാമപുരം – മാറിക റോഡിലായിരുന്നു അപകടം.
ബസിലുണ്ടായിരുന്ന 17 വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ രാമപുരത്തെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാലാ ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതേത്തുടര്‍ന്ന് ഈ വഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. നാലമ്പലം പാതയാണിത്. നിരവധി തീര്‍ത്ഥാടകരാണ് അപകടത്തെത്തുടര്‍ന്ന് വഴിയില്‍ കുരുങ്ങിക്കിടക്കുന്നത്.