ആലപ്പുഴ: അമ്പലത്തിലേക്ക് പോയ യുവതിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ചാരുംമൂട് താമരക്കുളം ചത്തിയറയിലാണ് സംഭവം. താമരക്കുളം പച്ചക്കാട് ആമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു.
പാവുമ്പയിലെ കുടുംബ വീട്ടില്‍ നിന്ന് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ സമീപത്തുള്ള ക്ഷേത്രത്തിലേക്കെന്നു പറഞ്ഞാണ് യുവതി ഇറങ്ങിയത്. രാവിലെ ഏഴരയോടെയാണ് യുവതിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് നൂറനാട് പൊലീസ് പറഞ്ഞു.
ഇവരുടെ സ്കൂട്ടര്‍ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവില്‍ നിന്നു ചെരിപ്പും ലഭിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുന്‍പ് കുട്ടികള്‍ക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടില്‍ താമസിച്ചു വരികയായിരുന്നു.
മക്കള്‍: ദീപിക, കൈലാസ്.