തിരുവനന്തപുരം: നേമം ബിജെപിയുടെ ഗുജറാത്തല്ല, കോണ്‍ഗ്രസിന്റെ രാജസ്ഥാനാണെന്ന് എംഎം ഹസന്. നേമം മണ്ഡലത്തില്‍ ഇത്തവണ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും എംഎം ഹസന് പറഞ്ഞു. നേമം ബിജെപിയുടെ ഗുജറാത്താണെന്ന് കുമ്മനം രാജശേഖരന് പറഞ്ഞു. ഇതിന് മറുപടി നല്‍കുകയായിരുന്നു എംഎം ഹസ്സന്.
നേമം മണ്ഡലത്തില്‍ ബിജെപിക്ക് വെല്ലുവിളിയില്ലെന്നും ബിജെപി തന്നെ വിജയിക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞിരുന്നു. എന്നാല്‍ ബിജെപിയുടെ ഗുജറാത്തല്ല നേമമെന്നും കോണ്‍ഗ്രസിന്റെ രാജസ്ഥാനാണെന്നും എംഎം ഹസ്സന് തുറന്നടിച്ചു.
അതേസമയം, സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഐഎമ്മിന്റെ പ്രതികാര നടപടിയാണെന്നും എം.എം. ഹസന് പറഞ്ഞു. സോളാര്‍ കേസ് പ്രചാരണത്തിലൂടെയാണ് സിപിഐഎം അധികാരത്തില്‍ എത്തിയതെന്നും അത് വീണ്ടും ആവര്‍ത്തിക്കാനാണ് ശ്രമമെന്നും എംഎം ഹസ്സന് ആരോപിച്ചു.