കോഴിക്കോട്: ഉടമസ്ഥരെ പറ്റിച്ച് ആഡംബര വാഹനങ്ങള്‍ വാങ്ങി വില്‍പ്പന നടത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത ആള് അറസ്റ്റില്‍. കോഴിക്കോട് തൊട്ടില് പാലം സ്വദേശിയായ ‘വണ്ടി ചോര്‍ അലി’ എന്നറിയപ്പെടുന്ന മുഹമ്മദാലി (48) ആണ് അറസ്റ്റിലായത്.
ഉടമസ്ഥനില്‍ നിന്നും വിവാഹ ആവശ്യത്തിനാണെന്നു പറഞ്ഞു വാങ്ങിയ കാര്‍ മറിച്ച് വിറ്റ കേസിലാണ് മുഹമ്മദാലിയെ കാര്‍ സഹിതം പിടികൂടിയത്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി ആഡംബര വാഹനങ്ങള്‍ താത്കാലിക ഉപയോഗത്തിന് വാങ്ങി ഉടമസ്ഥരെ കബളിപ്പിച്ച് വില്പന നടത്തുന്നതാണ് ഇയാളുടെ പതിവ്.
താമരശ്ശേരി പൂനൂരില്‍ നിന്നും വിവാഹ ആവശ്യത്തിന് എന്നുപറഞ്ഞ് വാങ്ങിയ ഹുണ്ടായ് 120 കാര്‍ മറിച്ചുവിറ്റതാണ് അലിയെ ഇപ്പോള്‍ കുടുക്കിയത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇത്തരത്തില്‍ നാല്‍പ്പതിലധികം വാഹനങ്ങള്‍ വിറ്റ് കാശാക്കിയതായി പൊലീസ് കണ്ടെത്തിയത്.
മാസങ്ങളായി തൊട്ടില്‍പാലത്തും പരിസര പ്രദേശങ്ങളിലും കര്‍ണാടക സിം ഉപയോഗിച്ച് ഒളിച്ച് താമസിക്കുകയായിരുന്നു ഇയാള്‍. പ്രതിക്ക് ഒളിവുസങ്കേതം ഒരുക്കിയവരെയും കൂട്ടാളികളേയും നിരീക്ഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ താമരശ്ശേരി കോടതി റിമാന്‍ഡ് ചെയ്തു.
അലിയെ പിടികൂടിയതറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരാതികള്‍ എത്തിത്തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.