ആലപ്പുഴ; ബസ്സില്‍ നിന്നിറങ്ങിയ യാത്രക്കാരിയുടെ കാലിലൂടെ കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി. ആലപ്പുഴയിലാണ് സംഭവം. പുന്നപ്ര തെക്ക് പഞ്ചായത്ത് വെട്ടുവഴി മാത്യുവിന്റെ ഭാര്യ കുഞ്ഞുമോളുടെ(52)കാലിലൂടെയാണ് കെഎസ്ആര്‍ടിസി ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങിയത്.
പുന്നപ്ര മാര്‍ക്കറ്റ് ജങ്ഷനില്‍ ഞായറാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. കായംകുളത്തുനിന്നും ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയായിരുന്നു കുഞ്ഞുമോള്‍. തനിക്ക് ഇറങ്ങാനുള്ള സ്ഥലമെത്തിയപ്പോള്‍ കുഞ്ഞുമോള്‍ മുന്‍വാതിലിലൂടെ ബസില്‍നിന്നിറങ്ങി.
പിന്നിലേക്ക് നടന്നുവരുന്നതിനിടെ യാത്രപുറപ്പെട്ട ബസിന്റെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ കുഞ്ഞുമോളുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ഇടതുകാല്‍പ്പത്തിക്ക് പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.